We Believe JesusFé, Esperança e Nova Vida

സങ്കീർത്തനങ്ങൾ 136

Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം · ma

← സങ്കീർത്തനങ്ങൾ 135 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 137 →

1യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ.

2ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ.

3കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ.

4മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഏകദൈവത്തിന് സ്തോത്രംചെയ്‌വിൻ.

5വിവേകത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

6ജലപ്പരപ്പിനുമീതേ ഭൂമിയെ വിരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

7വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ—

8പകലിന്റെ അധിപതിയായി സൂര്യനെയും,

9രാത്രിയുടെ അധിപതിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

10ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

11അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറപ്പെടുവിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

12കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലുംതന്നെ;

13ചെങ്കടലിനെ വിഭജിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

14അവിടന്ന് ഇസ്രായേലിനെ അതിന്റെ മധ്യത്തിൽക്കൂടി നടത്തി,

15അവിടന്ന് ഫറവോനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ചെങ്കടലിലേക്ക് തൂത്തെറിഞ്ഞു,

16തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

17മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

18അവിടന്ന് ശക്തരായ രാജാക്കന്മാരെ വധിച്ചുകളഞ്ഞു—

19അമോര്യരുടെ രാജാവായ സീഹോനെയും

20ബാശാൻരാജാവായ ഓഗിനെയും—

21അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,

22തന്റെ ദാസനായ ഇസ്രായേലിനു പൈതൃകാവകാശമായിത്തന്നെ.

23അവിടന്ന് നമ്മെ നമ്മുടെ താഴ്ചയിൽ ഓർത്തു.

24അവിടന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽനിന്ന് മോചിപ്പിച്ചു.

25അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു.

26സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.

← സങ്കീർത്തനങ്ങൾ 135 സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 137 →