1ജ്ഞാനമായവൾ വിളംബരം നടത്തുന്നില്ലേ?
2വീഥികളുടെ സംഗമസ്ഥാനത്ത്,
3നഗരകവാടത്തിനരികിൽ,
4“അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോട് വിളംബരംചെയ്യുന്നു;
5ലളിതമാനസരേ, കാര്യപ്രാപ്തിയുള്ളവരാകുക;
6ശ്രദ്ധിക്കുക, എനിക്കു ശ്രേഷ്ഠകരമായ വസ്തുതകൾ പ്രസ്താവിക്കാനുണ്ട്;
7എന്റെ വായ് സത്യം സംസാരിക്കുന്നു,
8എന്റെ വായിലെ വാക്കുകളെല്ലാം നീതിയുള്ളവയാണ്;
9വിവേകികൾക്ക് എന്റെ വാക്കുകൾ സുവ്യക്തമാണ്;
10എന്റെ ശിക്ഷണം വെള്ളിക്കുപകരമായും
11ജ്ഞാനം മാണിക്യത്തെക്കാൾ അമൂല്യമാണ്;
12“ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം വസിക്കുന്നു;
13അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി;
14ബുദ്ധിയുപദേശവും ഉത്തമ നീതിനിർവഹണവും എന്റേതാണ്;
15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു
16ഞാൻ മുഖാന്തരമാണ് പ്രഭുക്കന്മാരും
17എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു,
18എന്റെ അധീനതയിൽ ധനവും ബഹുമാനവും,
19എന്റെ ഫലം തങ്കത്തെക്കാൾ ശ്രേഷ്ഠം;
20ഞാൻ നീതിമാർഗത്തിൽ സഞ്ചരിക്കുന്നു,
21അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് സമ്പത്ത് അവകാശമായിനൽകുകയും
22“യഹോവ തന്റെ പ്രവൃത്തികളുടെ ആരംഭമായി എന്നെ സൃഷ്ടിച്ചു,
23പണ്ടേക്കുപണ്ടേ ഞാൻ സൃഷ്ടിക്കപ്പെട്ടു,
24സമുദ്രങ്ങൾ ഉളവാകുന്നതിനുമുമ്പുതന്നെ എനിക്കു ജന്മം നൽകപ്പെട്ടു,
25പർവതങ്ങൾ ഉറപ്പിക്കപ്പെടുന്നതിനുമുമ്പ്,
26അവിടന്ന് ഭൂമണ്ഡലത്തെയോ വയലുകളെയോ
27അവിടന്ന് ആകാശവിതാനത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു,
28അവിടന്ന് മേഘങ്ങളെ ഉയരത്തിൽ സ്ഥാപിച്ചപ്പോഴും
29ആഴികൾ അവിടത്തെ ആജ്ഞകൾ അതിലംഘിക്കാതിരിക്കാൻ
30ഒരു വിദഗ്ദ്ധശില്പിയായി, അവിടത്തെ സഹചാരിയായി ഞാൻ നിന്നു.
31അവിടന്നു സൃഷ്ടിച്ച ലോകത്തിൽ ഞാൻ എത്ര ഉല്ലാസഭരിതനായിരുന്നു
32“അതുകൊണ്ട് ഇപ്പോൾ, എന്റെ കുഞ്ഞുങ്ങളേ,8:32 മൂ.ഭാ. എന്റെ മകനേ എന്നെ ശ്രദ്ധിക്കുക;
33എന്റെ പ്രബോധനം കേട്ട് വിവേകിയാകുക;
34എന്നെ ശ്രദ്ധിക്കുന്നവർ അനുഗൃഹീതർ,
35എന്നെ കണ്ടെത്തുന്നവർ ജീവൻ കണ്ടെത്തുകയും
36എന്നിൽനിന്ന് അകന്നുപോകുന്നവർ അവർക്കുതന്നെ ദോഷംവരുത്തുന്നു;