1ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു;
2അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി;
3അവൾ തന്റെ തോഴിമാരെ നിയോഗിച്ചു,
4“ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!”
5“വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക,
6നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക;
7പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു;
8പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും;
9ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും;
10യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,
11ജ്ഞാനംമൂലം9:11 മൂ.ഭാ. ഞാൻ നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും,
12നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും;
13ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്;
14അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു,
15സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന9:15 മൂ.ഭാ. തങ്ങളുടെ പാതയിൽ നേരേ പോകുന്നവരോട് പുരുഷന്മാരോട്,
16“ലളിതമാനസരേ, എന്നോടൊപ്പം വരിക!”
17“അപഹരിക്കപ്പെട്ട ജലം മധുരതരം;
18എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും