1എന്റെ കുഞ്ഞുങ്ങളേ,4:1 മൂ.ഭാ. എന്റെ മകനേ; വാ. 10, 20 കാണുക പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക;
2കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു,
3ഞാനും എന്റെ പിതാവിനു മകനും
4എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു:
5ജ്ഞാനം നേടുക, വിവേകം ആർജിക്കുക;
6ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും;
7ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക.
8അവളെ4:8 അവൾ, വിവക്ഷിക്കുന്നത് ജ്ഞാനം താലോലിക്കുക, അവൾ നിന്നെ ഉയർത്തും;
9അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും
10എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക,
11ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു
12നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല;
13ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്;
14ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത്
15അത് ഒഴിവാക്കുക, ആ വഴിയിൽക്കൂടി സഞ്ചരിക്കരുത്;
16കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല;
17അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു
18നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു,
19എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്;
20എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക;
21അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്,
22കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും
23എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക,
24വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക;
25നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ;
26നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക4:26 അഥവാ, ആലോചന നൽകുക
27നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്;