1ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ,
2ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ,
3വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു;
4എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു,
5അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു,
6എന്റെ ശത്രുവിനോട് പ്രതിരോധിക്കാൻ ഒരു അധർമിയെ നിയോഗിക്കണമേ;
7വിചാരണയിൽ അയാൾ കുറ്റക്കാരനെന്നു തെളിയട്ടെ,
8അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ;
9അയാളുടെ മക്കൾ അനാഥരും
10അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ;
11അയാൾക്കുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ;
12ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ
13അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ,
14അയാളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ യഹോവയുടെമുമ്പാകെ സ്മരിക്കപ്പെടുമാറാകട്ടെ;
15അവരുടെ പാപങ്ങൾ എപ്പോഴും യഹോവയുടെമുമ്പാകെ നിലനിൽക്കട്ടെ,
16കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല,
17ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു—
18അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു
19അത് അയാൾ ധരിച്ചിരിക്കുന്ന ഒരു മേലങ്കിപോലെയും
20എനിക്കെതിരേ തിന്മ സംസാരിച്ച് എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്ക്,
21എന്നാൽ കർത്താവായ യഹോവേ,
22കാരണം ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും ആകുന്നു,
23ഞാൻ വൈകുന്നേരത്തെ നിഴൽപോലെ മാഞ്ഞുപോകുന്നു;
24ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു;
25ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു;
26എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ;
27യഹോവേ, ഇത് അവിടത്തെ കരമാണെന്നും
28അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ;
29എന്നെ കുറ്റപ്പെടുത്തുന്നവർ അപമാനത്താൽ മൂടപ്പെടട്ടെ
30എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും;
31കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി,