1ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
2“അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ
3അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ
4എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ
5സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും
6അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു;
7“അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും
8യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു,
9പ്രഭുക്കന്മാർ സംസാരം നിർത്തുകയും
10പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും
11എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു,
12കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും
13നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു;
14ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു;
15ഞാൻ അന്ധർക്കു കണ്ണുകളും
16ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു;
17ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു;
18“അപ്പോൾ ഞാൻ വിചാരിച്ചു, ‘എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും,
19എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും,
20എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും;
21“ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു,
22ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല;
23മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു;
24അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു;
25ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു;