1“നിനക്കു ലിവ്യാഥാനെ മീൻചൂണ്ടകൊണ്ടു പിടിക്കാൻ കഴിയുമോ?
2അതിന്റെ മൂക്കിൽക്കൂടി ഒരു ചരട് കോർത്തെടുക്കാമോ?
3അതു നിന്നോട് കരുണയ്ക്കായി യാചിച്ചുകൊണ്ടിരിക്കുമോ?
4അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന്
5ഒരു പക്ഷിയെന്നപോലെ അതിനെ നിനക്ക് ഓമനിക്കാമോ?
6വ്യാപാരികൾ അതിനുവേണ്ടി വിലപേശുമോ?
7അതിന്റെ ത്വക്ക് ചാട്ടുളികൊണ്ടു നിറയ്ക്കാമോ?
8അതിന്റെമേൽ നീ ഒന്നു കൈവെച്ചാൽ,
9അതിനെ കീഴ്പ്പെടുത്താം എന്ന ആശതന്നെ വ്യർഥം;
10അതിനെ ഉണർത്താൻതക്ക ശൂരത ആർക്കുമില്ല;
11ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുന്നയാൾ ആർ?
12“ലിവ്യാഥാന്റെ അവയവങ്ങളെയോ മഹാശക്തിയെയോ
13അതിന്റെ പുറമേയുള്ള തുകൽ ആർക്കു നീക്കംചെയ്യാം?
14അതിന്റെ മുഖദ്വാരങ്ങൾ തുറക്കാൻ ആർക്കു കഴിയും?
15അതിന്റെ ചെതുമ്പലുകൾ41:15 അഥവാ, അഹങ്കാരം പരിചകളാണ്,
16വായു കടക്കാത്തവിധം
17അവ ഒന്നിനോടൊന്നിണക്കപ്പെട്ട്
18അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും;
19അതിന്റെ വായിൽനിന്ന് തീപ്പന്തം ബഹിർഗമിക്കുന്നു;
20തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന ഞാങ്ങണച്ചെടിയിൽനിന്നും എന്നപോലെ
21അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു;
22അതിന്റെ കഴുത്തിൽ കരുത്തു കുടികൊള്ളുന്നു;
23അതിന്റെ മാംസപാളികൾ അതിന്റെമേൽ ഉറപ്പായും
24അതിന്റെ നെഞ്ച് പാറപോലെ കഠിനം;
25അതു തലയുയർത്തുമ്പോൾ ബലശാലികൾ ഭയപ്പെടുന്നു;
26വാൾകൊണ്ടുള്ള വെട്ട് അതിന്റെമേൽ ഫലിക്കുകയില്ല;
27അതിന് ഇരുമ്പ് വൈക്കോൽപോലെയും
28അസ്ത്രംകൊണ്ട് അതിനെ ഓടിക്കാൻ കഴിയില്ല;
29ഗദ അതിന് ഒരു കച്ചിത്തുരുമ്പുപോലെമാത്രം;
30അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടക്കലക്കഷണംപോലെയാണ്;
31അത് ആഴിയെ തിളയ്ക്കുന്ന കുട്ടകംപോലെ കടയുന്നു;
32അതു പോകുന്ന പാതയിൽ ഒരു തിളങ്ങുന്ന കപ്പൽച്ചാൽ ഉണ്ടാക്കുന്നു;
33ഭൂമിയിൽ ഒന്നും അതിനു തുല്യമല്ല;
34ഗർവമുള്ള ഏതൊന്നിനെയും അതു പുച്ഛിച്ചുതള്ളുന്നു;