We Believe JesusFé, Esperança e Nova Vida

Psalms 125

Mal1910: Sathyavedapusthakam (Malayalam Bible) · malaiala

← Psalms 124 Psalms Psalms 126 →

1യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പൎവ്വതം പോലെയാകുന്നു.

2പൎവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു; യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.

3നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.

4യഹോവേ, ഗുണവാന്മാൎക്കും ഹൃദയപരമാൎത്ഥികൾക്കും നന്മ ചെയ്യേണമേ.

5എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.

← Psalms 124 Psalms Psalms 126 →