We Believe JesusFé, Esperança e Nova Vida

Job 25

Mal1910: Sathyavedapusthakam (Malayalam Bible) · malaiala

← Job 24 Job Job 26 →

1അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.

3അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആൎക്കു ഉദിക്കാതെയിരിക്കുന്നു?

4മൎത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിൎമ്മലനാകും?

5ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.

6പിന്നെ പുഴുവായിരിക്കുന്ന മൎത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

← Job 24 Job Job 26 →